കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

 
കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്‍വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരാണ് മരിച്ചത്. രാവിലെ 5.30 ഓടെയാണ് സംഭവം. സഫ്‍വയുടെ ഭര്‍ത്താവാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭര്‍ത്താവ് റഷീദലിയാണ് മൂന്നുപേരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരുകയാണ്. മൃതദേഹങ്ങള്‍  ഇപ്പോൾ കോട്ടക്കൽ അൽമാസ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.  കൽപ്പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!