Technology
ലിബ്ര: ഫെയ്സ്ബുക്കിന്റെ ബിറ്റ്കോയിൻ

സാൻഫ്രാൻസിസ്കോ ∙ ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കായ ഫെയ്സ്ബുക് സ്വന്തമായി ക്രിപ്റ്റോകറൻസി അവതരിപ്പിക്കുന്നു. ലിബ്ര എന്ന പേരിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ക്രിപ്റ്റോകറൻസിയിൽ ഊബർ, മാസ്റ്റർ കാർഡ്, വീസ തുടങ്ങിയ ധനകാര്യകമ്പനികളാണു നിക്ഷേപകരായുള്ളത്.
ബിറ്റ്കോയിനെക്കാൾ വിശ്വാസ്യതയുള്ള ക്രിപ്റ്റോകറൻസിയായി ലിബ്രയെ അവതരിപ്പിക്കാനാണ് ഫെയ്സ്ബുക് നീക്കം.ധനകാര്യരംഗത്തു മുൻനിരയിലുള്ള നൂറു സ്ഥാപനങ്ങളെയെങ്കിലും നോഡുകളാക്കി മാറ്റി ക്രിപ്റ്റോകറൻസിക്ക് ബാങ്കിങ് രംഗത്തിന്റെ പിന്തുണയും ആധികാരികതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫെയ്സ്ബുക് മെസഞ്ചർ മേധാവിയായിരുന്ന ഡേവിഡ് മാർകസ് ആണ് നിലവിൽ ക്രിപ്റ്റോകറൻസി പദ്ധതിയെ നയിക്കുന്നത്.
കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനു ശേഷം സ്വകാര്യതാചോരണത്തിന്റെ പേരിൽ ആരോപണം നേരിടുന്ന ഫെയ്സ്ബുക് പുതിയ ക്രിപ്റ്റോകറൻസിയിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ്. ഫെയ്സ്ബുക്കിലൂടെയുള്ള ഇ–കൊമേഴ്സിന്റെയും പണമിടപാടുകളുകളെയുമെല്ലാം അടിസ്ഥാനനാണയമായി ലിബ്രയെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Comments