ANNOUNCEMENTS
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൊയിലാണ്ടി ഗവ ഐ ടി ഐ യില്‍ ഫിറ്റര്‍, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം), മെക്കാനിക് ഡീസല്‍ (എംഡി), ഡെസ്‌ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ (ഡിടിപിഒ) ട്രേഡുകളില്‍ ഓരോ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെയും മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ട്‌സില്‍ (എംഎഎസ്ഇ&ഇ) ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെയും നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്ത പരിചയവും / ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി / എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ഫിറ്റര്‍, എംഡി ട്രേഡുകളിലുള്ളവര്‍ 2021 ജനുവരി നാലിന് രാവിലെ 11നു മുമ്പും ശേഷിക്കുന്നവര്‍ അഞ്ചാം തീയതി രാവിലെ 11നു മുമ്പും യോഗ്യത തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി കൊയിലാണ്ടി ഗവ. ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍: 0496 2631129, 9072842560.
Comments