CALICUTDISTRICT NEWS
സ്പീക്കിംഗ് യംഗ് പരിപാടി 12 ന്
കൊയിലാണ്ടി: ഭാവി കേരളത്തിനായി യുവാക്കളുടെ നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന സ്പീക്കിംഗ് യംഗ് പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
കൊയിലാണ്ടി നിയോജക മണ്ഡലം പരിപാടി 12 ന് വൈകു: 4 മണിക്ക് ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കും. 16 അംഗ സംഘാടക സമിതി രൂപീകരിച്ചു. കെ.ദാസന് എം.എല്‍.എ.യാണ് രക്ഷാധികാരി. സംഘാടക ചെയര്‍മാനായി ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, ജന.കണ്‍വീനറായി എസ്.വി.സുധേവ്, കണ്‍വീനറായി എ.ടി.വിനീഷ്, വി.കെ.അജയബോസ്, സി..ടി.റഷീദ്, റിബിന് തുടങ്ങിയവരെ തെരഞ്ഞെടുത്തു. അഡ്വ.കെ..സത്യന്, എ.അസീസ്, വത്സരാജ്, നിജിലപറവക്കൊടി. സംസാരിച്ചു.
Comments