CALICUTDISTRICT NEWS

തെരഞ്ഞെടുപ്പ്: കോവിഡ് വ്യാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കും

കോഴിക്കോട്‌: തെരഞ്ഞെടുപ്പു കാലത്ത് ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം കർശന നടപടികൾ സ്വീകരിക്കും. തെരഞ്ഞെടുപ്പ് യോഗങ്ങൾ, പ്രചാരണ പരിപാടികൾ, വിവാഹങ്ങൾ ഉൾപ്പെടെ മറ്റു പൊതുപരിപാടികളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും സെക്ടർ മജിസ്റ്റ്രേുമാർക്ക് നിർദ്ദേശം നൽകി.

തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളിൽ നടക്കുന്ന പൊതുപരിപാടികൾ, വിവാഹങ്ങൾ എന്നിവ സംബന്ധിച്ച് സെക്രട്ടറിമാർ ബന്ധപ്പെട്ട സെക്ടർ മജിസ്ട്രേറ്റിന് വിവരങ്ങൾ കൈമാറണം. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ  അധികാരങ്ങൾ കൂടിയുള്ള സെക്ടർ മജിസ്ട്രേറ്റുമാരുടെ ജോലി തടസ്സപ്പെടുത്തുകയോ ആവശ്യമായ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്നവർക്കെതിരെ കളക്ടർ നേരിട്ട് നടപടി സ്വീകരിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button