KOYILANDILOCAL NEWS
24 മണിക്കൂർ വാഹന സൗകര്യമൊരുക്കി സേവാഭാരതി
കൊയിലാണ്ടി :സേവാഭാരതി കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ എല്ലാ വാഹനങ്ങളും 24 മണിക്കൂർ സേവന പ്രവർത്തനത്തിലേക്ക് മാറ്റി. ഉദ്ഘാടനം ഡോ: ഇ സുകുമാരൻ നിർവ്വഹിച്ചു .ആംബുലൻസ് ഡ്രൈവർ പുരുഷോത്തമൻ താക്കോൽ ഏറ്റുവാങ്ങി.
ലോക് ഡൌൺ കാലം വാഹനം ലഭിക്കാത്ത സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ പോകുന്നവർക്കായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട് കൂടാതെ ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാക്കി. അണു നശീകരണ യൂണിറ്റും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
Comments