ഓക്സീമീറ്ററുകള്‍ നല്കി
കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി മുനിസിപ്പാലിറ്റി, പയ്യോളി മുനിസിപ്പാലിറ്റി, മൂടാടി ,തിക്കോടി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകള്‍ക്ക് ഓക്സീമീറ്ററുകള്‍ നല്കി
കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി വിവിധ ചാപ്റ്ററുകളുടെ സഹകരണേത്തോടെ കോവിഡ്കൊ യിലാണ്ടി കൂട്ടത്തിന്റെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി വിവിധ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയത്.
മുനിസിപ്പല്‍ സാരഥികളായ വടക്കയില്‍ ഷഫീഖ് പയ്യോളി, സുധ കിഴക്കേപ്പാട്ട്, കൊയിലാണ്ടി ഗ്രാമപഞ്ചായത്ത് സാരഥികളായ ശ്രീകുമാര്‍ മൂടാടി, ജമീല തിക്കോടി, സുഗതന് മാസ്റ്റര്‍ അരിക്കുളം, നിര്‍മല കീഴരിയൂര്‍, സതി കിഴക്കയില്‍ ചേമഞ്ചേരി,ഷീബ മലയില്‍ ചെങ്ങോട്ട്കാവ്,വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍,കൊയിലാണ്ടിക്കൂട്ടം കൊയിണ്ടി ചാപ്റ്റര്‍ ചെയര്മാന് അസീസ് മാസ്റ്റര്‍ നിയാസ് ഒമാന്‍ ചാപ്റ്റര്‍, റഷീദ് മൂടാടി,സഹീര്‍ ഗാലക്സി എന്നിവരും സന്നിഹിതരായിരുന്നു.