SPECIAL
കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 101-ാം പിറന്നാള്‍
കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി , ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 101 ആം പിറന്നാള്‍ ദിനം. രാവിലെ 11ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിട്ടുളള ചടങ്ങില്‍ ഗൗരിയമ്മ പിറന്നാള്‍ കേക്ക് മുറിക്കും.
തുടര്‍ന്ന് ജന്മശതാബ്ദി ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിറണായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമാവുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്കും, ജി സുധാകരനുമടക്കമുള്ള മന്ത്രിമാര്‍ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗൗരിയമ്മ ഒരു പഠനം എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിലുണ്ടാകും. 3000 പേര്‍ക്ക് പിറന്നാള്‍ സദ്യയും ഒരുക്കുന്നുണ്ട്.
Comments