ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള എല്ലാ സാഹസിക, പര്യവേഷണ യാത്രകളും റദ്ദാക്കി ഓഷ്യൻ ഗേറ്റ് കമ്പനി

ടൈറ്റന്‍ അപകടത്തെ തുടർന്ന് ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള എല്ലാ സാഹസികയാത്രകളും റദ്ദാക്കിയതായാണ് കമ്പനി അറിയിച്ചത്.
അടുത്ത വർഷം ജൂണ്‍ മാസത്തില്‍ ടൈറ്റാനിക് കാണുന്നതിനായി കമ്പനി രണ്ടു യാത്രകള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ അപകടത്തിന് പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിര്‍ത്തി വയ്ക്കുകയാണെന്നാണ് ഓഷ്യന്‍ ഗേറ്റിന്റെ ഔദ്യോഗിക സൈറ്റിലെ അറിയിപ്പ്.

നിലവിൽ ടൈറ്റന്‍ അപകടത്തെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്.പൊട്ടിത്തെറിച്ച ടൈറ്റൻ സബ്‌ മെർസിബിളിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞയാഴ്ച സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്ത് കരക്കെത്തിച്ചിരുന്നു.

ഓഷ്യന്‍ ഗേറ്റ് കമ്പനി സിഇഓ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോൾ ഹെന്റി നർജി യോലെറ്റ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാൻ വ്യവസായി ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരാണ് ടൈറ്റന്‍ പേടകം പൊട്ടിതെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

Comments
error: Content is protected !!