ANNOUNCEMENTSMAIN HEADLINES
ഹജ്ജ് റജിസ്ട്രേഷൻ തുടങ്ങി. വിദേശത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാവില്ല
കോവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ഈ വര്‍ഷവും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഹജ്ജ് കർമ്മത്തിന് പ്രവേശനം ഉണ്ടാവില്ല. രാജ്യത്ത് ഇപ്പോഴുള്ള വിശ്വാസികളുമായാവും ഹജ്ജ് കർമ്മം. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ അറുപതിനായിരം പേര്‍ക്കായി പ്രവേശനം നിയന്ത്രിച്ചതായി സൌദി അറേബ്യ അറിയിപ്പ് നൽകി.
കൊവിഡ് വാക്സിന് സ്വീകരിച്ച് ഇമ്യുണ് എന്ന് രേഖപ്പെടുത്തിയ രാജ്യത്തുള്ള 18നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി. ഈ വർഷത്തെ ഹാജിമാർക്കായുള്ള ബുക്കിംഗ് ഞായറാഴ്ച ആരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
Comments