Uncategorized
കൊയിലാണ്ടിയിൽ ഒറ്റദിവസം വിറ്റത് 49 ലക്ഷത്തിൻ്റെ മദ്യം
കൊയിലാണ്ടിയിൽ ഒറ്റ ദിവസം വിറ്റത് 40 ലക്ഷം രൂപയുടെ മദ്യം. കൺസ്യൂമർഫെഡിൻ്റെ റെക്കോഡ് വില്പനയാണിത്. ആലപ്പുഴ 43.27 ലക്ഷം, കോഴിക്കോട് 40.1 ലക്ഷം എന്നിവ കഴിഞ്ഞാൽ സംസ്ഥാനത്ത് കൺസ്യൂമർഫെഡ് മദ്യവിൽപ്പനയിൽ മൂന്നാം സ്ഥാനം കൊയിലാണ്ടിക്കാണ്.
ബിവറിജസിൽ ആദ്യ ദിവസത്തെ വിൽപ്പന കണക്കിൽ പാലക്കാട് ജില്ലയിലെ തോങ്കുറിശ്ശിയാണ് മുന്നിൽ. 69 ലക്ഷം രൂപയുടെ വിൽപന നടന്നു. തിരുവനന്തപുരം പവർ ഹൌസ് റോഡിലെ ഷോപ്പിനും ഇരിങ്ങാലക്കുട ബവ്കോ ഷോപ്പിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
കേരളത്തിൽ ആദ്യ ദിവസം 52 കോടി രൂപയുടെ വിൽപന നടന്നു. എന്നാൽ സാധാരണ ദിവസങ്ങളിൽ മുൻകാലത്ത് 49 കോടിയുടെ വിൽപന നടക്കാറുള്ളതാണ്. ലോക് ഡഔൺ ഇത്ര നീണ്ടു പോയിട്ടും 3 കോടിയുടെ വ്യത്യാസത്തിനുള്ള ആവേശം മാത്രമാണ് ജനങ്ങൾ കാണിച്ചത്.
Comments