ANNOUNCEMENTSMAIN HEADLINES

ലോക് ഡൌണിന് ബുധനാഴ്ച മുതൽ പുതിയ ക്രമം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുതിയ രീതിയിൽ ക്രമപ്പെടുത്തി.

ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍  എ വിഭാഗത്തിലായിരിക്കും.  അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍  ബി.  10  മുതല്‍ 15 വരെയുള്ളവ  സി വിഭാഗത്തിലും ആവും.  15 ന് മുകളില്‍ ടി പി ആര്‍ ഉള്ള  പ്രദേശങ്ങള്‍ ഡി എന്ന വിഭാഗത്തിൽ കടുത്ത നിയന്ത്രണങ്ങളിലും  ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി  വിഭാഗത്തില്‍  ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ   സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കും. സിയിലെ  സര്‍ക്കാര്‍ ഓഫീസുകള്‍ പകുതി ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.

എ, ബി എന്നീ  വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക്  ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനങ്ങൾ ഏർപ്പെടുത്തി രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം . ഒരേ സമയം 20പേരില്‍  കുടുതല്‍ അനുവദിക്കുന്നതല്ല.

ഈ രണ്ടു വിഭാഗത്തിലും വിനോദ സഞ്ചാര  മേഖലകളിലെ  താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം.

താല്‍ക്കാലിക ജീവനക്കാരെ  ഈ ഘട്ടത്തില്‍  പിരിച്ചു വിടാന്‍ പാടില്ല എന്ന നിര്‍ദ്ദേശം എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button