KOYILANDILOCAL NEWS
പൂർവ്വ അധ്യാപകരുടെ കൈത്താങ്ങിലൂടെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽഹയർ സെക്കൻഡറി സ്കൂളിലെ പൂർവ അധ്യാപകരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ ജി.എം.ഫാമിലി പഠന പിന്തുണ സംവിധാനമില്ലാത്ത വിദ്യാർഥികൾക്ക് മൂന്നു സ്മാർട്ട് ഫോണുകൾ നൽകി.
പൂർവ്വധ്യാപകനും ഇപ്പോൾ താനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസറുമായ വിനു കുറുവങ്ങാട് ഫോണുകൾ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതിക്ക് കൈമാറി. രവി വള്ളിൽ സ്വാഗതം പറഞ്ഞു.സി.രാമചന്ദ്രൻ, എൻ.ബഷീർ വി.ഗോപാലകൃഷ്ണൻ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments