CRIMEMAIN HEADLINES
കോവിഡ് കാരണം കട ബാധ്യത പെരുകി. ഇരട്ട സഹോദരങ്ങൾ മരിച്ചു
കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി ആണ് മരണകാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
ക്രെയിൻ സർവ്വീസ് തൊഴിലാളികളാണ്. സ്ഥാപന ഉടമ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ഇരുവരും തൊഴിൽ രഹിതരായി. ബാങ്കിൽ ബാധ്യതകളുണ്ടായിരുന്നു. ജപ്തി ഭീഷണിയും നേരിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
മാതാവ് രാവിലെ കാപ്പിയുമായി വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഓടിക്കൂടി നടത്തിയ പരിശോധനയിൽ ഇരട്ട സഹോദരനെയും മരിച്ച നിലയിൽ കണ്ടെത്തി.
Comments