ഫേസ്ബുക്കിനും ഗൂഗിളിനും സമൻസ്

ഫെയ്‌സ്ബുക്കിനും ഗൂഗിളിനും ഐ.ടി പാര്‍ലമെന്ററി സമിതിയുടെ സമന്‍സ്. ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുക, പൌരാവകാശവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സംബന്ധിച്ച് കമ്പനികളുടെ കമ്പനികളുടെ കാഴ്ച്ചപ്പാട് ശേഖരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ്. ശശി തരൂർ അധ്യക്ഷനായുള്ള 31 അംഗ കമ്മിറ്റിയാണിത്.

ജൂൺ മാസം 18ന് ഇതേ വിഷയത്തില്‍ ട്വിറ്ററിനെയും വിളിച്ചുവരുത്തിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി ഇക്കാര്യം പരിശോധിക്കുന്നത്.

പാർലമെൻ്റ് സ്റ്റാൻ്റിങ് കമ്മിറ്റി ഓൺ ഇൻഫർമേഷൻ ടെക്നോളജിയിൽ രാജ്യ സഭയിൽ നിന്നും 10 ഉം ലോക് സഭയിൽ നിന്നും 21 ഉം അംഗങ്ങളാണ്.

Comments

COMMENTS

error: Content is protected !!