ANNOUNCEMENTSKERALAMAIN HEADLINES
പ്ലസ് വൺ സീറ്റു കുറഞ്ഞാൽ ജില്ലാ തലത്തിൽ പരിഹരിക്കുമെന്ന് മന്ത്രി
പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കുന്ന ആർക്കും സീറ്റ് നിഷേധിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സീറ്റ് പോരാതെ വന്നാൽ ജില്ലാതലത്തിൽ പരിഹരിക്കും. എം കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഈ വർഷം മലപ്പുറം ജില്ലയിൽ മാത്രമാണ് 2700 സീറ്റിന്റെ കുറവുണ്ടാകുക എന്നും മന്ത്രി അവകാശപ്പെട്ടു. അലോട്ട്‌മെന്റ് കഴിഞ്ഞശേഷം പോരായ്മകളുണ്ടായാൽ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
സിബിഎസ്‌ഇ, ഐസിഎസ്‌ഇ വിദ്യാർഥികളടക്കം സർക്കാർ സ്കൂളുകളിലേക്ക് ഒഴുകുകയാണ്. എ പ്ലസ് കിട്ടിയവർക്കുപോലും സീറ്റു കിട്ടാതെ വരുമെന്ന് എം കെ മുനീർ ആവർത്തിച്ചു.
Comments