ANNOUNCEMENTS
സബ്സിഡി സാധനങ്ങൾ വാങ്ങിക്കാൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല
സപ്‌ളൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ കടയിൽ പോകേണ്ടതില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കാർഡ് ഉടമയുടെ കുടുംബാംഗങ്ങളിലാരെങ്കിലും കാർഡുമായി ചെന്നാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു. പ്രതിവാര ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊടുപുഴയിൽ സപ്‌ളൈകോ വിൽപന കേന്ദ്രത്തിൽ കാർഡ് ഉടമ തന്നെ ചെല്ലണമെന്ന് പറഞ്ഞതായുള്ള പരാതി വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Comments