ഈങ്ങാപ്പുഴ തെക്കെപറമ്പിൽ ടി ഡി സെബാസ്റ്റ്യൻ നിര്യാതനായി

ഈങ്ങാപ്പുഴ : ദീർഘകാലം മാധ്യമം താമരശ്ശരി പ്രാദേശിക ബ്യൂറോ ലേഖകനായി പ്രവർത്തിച്ച തെക്കെപറമ്പിൽ ടി ഡി സെബാസ്റ്റ്യൻ (ബേബി മാസ്റ്റർ – 70 ) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മലയാള മനോരമയുടെ കോടഞ്ചേരി ലേഖകനായും  പിന്നീട് മാധ്യമം പത്രത്തിൽ കോടഞ്ചേരി , തിരുവമ്പാടി, താമരശേരി, ഈങ്ങാപ്പുഴ ലേഖകനായും പ്രവർത്തിച്ചു. കൂരാച്ചുണ്ട് സെന്‍റ്​ തോമസ് പ്രൈവറ്റ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. ഭാര്യ: അന്നമ്മ തിരുവമ്പാടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ. നിഷ ടി. ബാസ്റ്റ്യൻ ( നഴ്സ്, അൽമാസ് ഹോസ്പിറ്റൽ കോട്ടയ്ക്കൽ ) നിധി  ടി. ബാസ്റ്റ്യൻ ( എറണാകുളം ), നിഖിൽ ടി . ബാസ്റ്റ്യൻ ( ഖത്തർ ) മരുമക്കൾ : പീയൂസ് ചാക്കോ തേക്കുംകാട്ടിൽ , കോടഞ്ചേരി, ലിൻസ് ഏബ്രഹാം പുരയിടത്തിൽ – എറണാകുളം, റിയ ജോൺസൺ, കുറ്റിക്കാട്ടിൽ, തൃശൂർ. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന്​ ഈങ്ങാപുഴ സെന്റ്. വിൻസന്റ് ദേവാലയ സെമിത്തേരിയിൽ.

Comments

COMMENTS

error: Content is protected !!