പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം. അടിസ്ഥാന സൌകര്യങ്ങൾ സംബന്ധിച്ച് ആശയ കുഴപ്പം തീന്നില്ല
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ററി സ്കൂളുകളിലാണ് അധിക സീറ്റ് അനുവദിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈ അധ്യയനവർഷം പ്ലസ് ടുവിന് മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടത്ത് 10 ശതമാനവും സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പ്രസ്താവിച്ചതിന് തുടർച്ചയായാണ് തീരുമാനം. എന്നാൽ ഈ കണക്ക് നിലനിൽക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ തന്നെ അന്ന് പറഞ്ഞിരുന്നു. ഒരു ക്ലാസില്‍ 50 കുട്ടികളെ മാത്രമെ പ്രവേശിപ്പാന്‍ സാധിക്കൂവെന്നാണ് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഉത്തരവിട്ടത്. പകരം സംവിധാനം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് പുതിയ സീറ്റുകൾ ഒരുക്കുക എന്നത് മന്ത്രിസഭാ യോഗത്തിന് ശേഷവും വ്യക്തമാക്കിയിട്ടില്ല.
“ഇതില്‍ത്തന്നെ പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഈ വ്യത്യാസം വളരെ വലുതാണ്. ഒരു ലക്ഷത്തി പന്ത്രണ്ടായിരം കുട്ടികള്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. അവര്‍ക്ക് പോലും ഇഷ്ടപ്പെട്ട കേഴ്‌സ് ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ കൂടി പ്രവേശനത്തിന് എത്തുമ്പോള്‍ സ്ഥിതി ഗുരുതരമാകും.”
മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍ കാസറഗോഡ് വരെ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ 28,160 സീറ്റുകള്‍ കൂടി ലഭ്യമാകും.മലബാര്‍ മേഖലയില്‍ 2021 എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായവര്‍ 2,24,312 .കഴിഞ്ഞ വര്‍ഷത്തെ ശരാശരി പ്രവേശനം എടുത്താന്‍ ഹയര്‍ സെക്കന്‍ററിയില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 1,65,477 .
ഒരു ഡിവിഷനില്‍ 50 കുട്ടികള്‍ എന്ന കണക്കില്‍ നിലവില്‍ മലബാര്‍ മേഖലയില്‍ ആകെ 1,40,800 സീറ്റുകളുണ്ട്.20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തുമ്പോള്‍ പുതുതായി 28,160 സീറ്റുകള്‍ കൂടും. അങ്ങനെ ആകെ 1,68,960 സീറ്റുകള്‍.
മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തി കഴിയുമ്പോള്‍ മലപ്പുറം ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും ഗവണ്‍മെന്‍റ് എയിഡഡ് സീറ്റുകള്‍ തന്നെ ആവശ്യത്തിനുണ്ട്. മലപ്പുറം ജില്ലയില്‍ 2700 സീറ്റുകളുടെ കുറവുണ്ടാകും. ഇതിന് പകരം അൺ എയിഡഡ് സീറ്റുകളാണ് ഉയർത്തിക്കാണിക്കുന്നത്.
എന്തായാലും വർധിപ്പിക്കുന്ന സീറ്റുകൾ എവിടെയാവും എന്ന വിശദീകരണം കാത്തിരിക്കയാണ് രക്ഷിതാക്കളും വിദ്യാർഥികളും.