കാലിക്കറ്റ് ബിരുദം ആദ്യ അലോട്മെൻ്റ് ലിസ്റ്റ് പ്രസിധീകരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ആദ്യ അലോട്മെൻ്റ് പ്രസിധീകരിച്ചു. അലോട്ട്മെൻ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഫീസ് അടച്ച് പ്രവേശനം ഉറപ്പു വരുത്തണം.
സംവരണ വിഭാഗങ്ങൾക്ക് 115 രൂപയും പൊതു വിഭാഗത്തിലുള്ളവർക്ക് 480 രൂപയുമാണ് ഫീസ്.
https://admission.uoc.ac.in/ ഈ ലിങ്കിൽ സപ്തംബർ ഒൻപത് വരെ കാശ് അടയ്ക്കാം. പേയ്മെൻ്റ് നടത്തിയ ശേഷം ലോഗിൻ ചെയ്ത് കാശ് അടച്ച വിശദാംശങ്ങൾ കാണിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നത് നന്നാവും
ഉദ്ദേശിച്ച അലോട്മെൻ്റ് തന്നെയാണ് ലഭിച്ചത് എങ്കിൽ മറ്റുള്ളവ റദ്ദ് ചെയ്യാം. അതല്ലെങ്കിൽ അടുത്ത ഓപ്ഷനിലേക്ക് സെക്കൻ്റ് അലോട്മെൻ്റ് സമയത്ത് വീണ്ടും പരിഗണിക്കപ്പെടും. പഴയത് പുനസ്ഥാപിക്കാൻ കഴിയില്ല.
ഹയർ ഓപ്ഷൻ റദ്ദാക്കി നിലവിലുള്ളത് സ്വീകരിക്കാൻ തീരുമാനിച്ചവർ ലോഗിൻ ചെയ്ത് അതിൻ്റെ പ്രിൻ്റ് എടുത്ത് സൂക്ഷിക്കണം.
കോളേജുകളിൽ പ്രവേശനം നേടുന്നത് അടുത്ത അഥവാ സെക്കൻ്റ് അലോട്മെൻ്റിന് ശേഷം മതി. ഒന്നാം ഘട്ടത്തിൽ തന്നെ അലോട്മെൻ്റ് ഇഷ്ടമുളളത് തന്നെ ലഭിച്ചവർക്ക് പ്രവേശനം നേടുകയും ചെയ്യാം