കരിപ്പൂർ വിമാനാപകടം. പൈലറ്റിന് പിഴവ് പറ്റി. അന്വേഷണ റിപ്പോർട്ട് പുറത്ത്
കരിപ്പൂര് വിമാനപകടത്തിൽ പൈലറ്റിന് പിഴവ് സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. മുന്നറിയിപ്പ് നൽകിയിട്ടും പിന്തുടർന്നില്ല. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിന് കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന വിമാനാപകടത്തിൽ 21 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
വിമാനം പറത്തുന്ന പൈലറ്റ് “പിഎഫ് (പൈലറ്റ് ഫ്ലൈയിംഗ്- വിമാനം പറത്തിയ പൈലറ്റ്) എസ്.ഓ.പി (സ്ഥിരം നടപടിക്രമങ്ങൾ) പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്,”
“വിമാനം പറത്തിയ പൈലറ്റ് സ്ഥിരതയില്ലാത്ത സമീപനം തുടരുകയും ടച്ച്ഡൗൺ സോണിന് അപ്പുറത്തേക്ക് ഇറങ്ങുകയും ചെയ്തു,” “റൺവേയുടെ പകുതി അകലെ ഗോ എറൗണ്ട് ’ആഹ്വാനം ഉണ്ടായിരുന്നിട്ടും, നിർബന്ധമായും‘ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുന്നോട്ട് പോയി. വിമാനം റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് ലാൻഡ് ചെയ്തത്.
ഒരു സഹായക ഘടകമെന്ന നിലയിൽ വ്യവസ്ഥാപരമായ പരാജയങ്ങളുടെ (സിസ്റ്റമിക് ഫെയിലർ) പങ്ക് കാണാതിരിക്കാനാവില്ല. വിമാനത്തിനും സംവിധാനങ്ങൾക്കും ഒപ്പം തകരാറുകൾ ഉള്ളതും ഘടകമായിരിക്കാം – എന്നും 257 പേജുള്ള റിപ്പോർട്ട് പറയുന്നു.
അപകടസമയത്ത് വിമാനത്തിൽ 190 പേർ ഉണ്ടായിരുന്നു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ബി737-800 വിമാനം കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിനാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് സമയത്ത് അപകടപ്പെട്ടത്. ദുബായിൽ നിന്ന് വന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ മറികടന്ന് വീഴുകയും കഷണങ്ങളായി തകരുകയുമായിരുന്നു.