Uncategorized
ഫേസ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി 2020-ല്‍ പുറത്തിറക്കും
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ കറന്‍സി എപ്പോള്‍ പുറത്തിറങ്ങും എന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമായിരുന്നില്ല. ഫേസ് ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയുടെ പേര് ലിബ്ര എന്നാണ്.
വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ കറന്‍സി പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ഇതിന്റെ ഭാഗമായി യുബര്‍, മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല് തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തി.
സ്വന്തമായി കറന്‍സി വികസിപ്പിച്ച് ആഗോളതലത്തില്‍ സ്വീകാര്യത നേടുകയാണ് ഫേസ് ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭരണകൂടങ്ങളുടെയോ കേന്ദ്രബാങ്കുകളുടെയോ അംഗീകാരമില്ലാതെ ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യാന്‍ കഴിയുന്ന ഇവയെ നിഗൂഢ കറന്‍സികള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.
Comments