കൊയിലാണ്ടിയിൽ മോട്ടോർ തൊഴിലാളി ധർണ്ണ
മോട്ടോര്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍ കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സായാഹ്ന ധര്‍ണ്ണ നടത്തി.
കോവിഡ് ധനസഹായം പൂര്‍ണ്ണമായും വിതരണം ചെയ്യുക, ഓട്ടോ ടാക്സി ചാര്‍ജ്ജ് പുതുക്കി നിശ്ചയിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളീ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
ജില്ലാ പ്രസിഡെന്റ് എം.കെ ബീരാന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന സിക്രട്ടറി എം പി ജനാര്‍ദ്ദനന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി ടി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ എന്‍ എ അമീര്‍ ,സുരേഷ് ബാബു മണമല്‍, സതീശന്‍ കുന്ദമംഗലം, അഡ്വ: എം സതീഷ് കുമാര്‍, പി വി വേണുഗോപാലന്‍, ടി കെ നാരായണന്‍, പി.കെ.പുരുഷോത്തമന്‍ ,കുഞ്ഞാരിച്ചന്‍, എം കെ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു