KERALA

ഫോണെടുക്കുന്നില്ല. പരീക്ഷാഭവനില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതിയെ തുടർന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി. പരീക്ഷാ ഭവനിൽ എത്തിയ മന്ത്രി റിസപ്‌ഷനിലുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ആരാഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിർദേശം നൽകി.
ഇനി പരാതികൾ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക്‌ ഉറപ്പുനൽകി. റിസപ്‌ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button