KERALA
കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍
കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍
കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ച് വിട്ട് പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍. 2455 പേര്‍ക്ക് പി എസ് സി പട്ടികയില്‍നിന്ന് നിയമനം നല്‍കണമെന്ന കോടതി വിധി നിലനില്‍ക്കെ വീണ്ടും താല്‍ക്കാലിക ജീവനക്കാര്‍ക്കാരെ തിരുകി കയറ്റാനുള്ള ശ്രമം കെ എസ്ആര്‍ടിസി ആരംഭിച്ചു.
കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30നകം പിരിച്ചുവിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. വിധി നടപ്പാക്കിയ കെഎസ്ആര്‍ടിസി മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ച് വിട്ടു. 2107 എം പാനല്‍ ഡ്രൈവര്‍ മാരെയാണ് പിരിച്ച് വിട്ടത്.ഈ ഒഴിവിലേക്ക് പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമനം നല്‍കനാണ് കോടതി ഉത്തരവ്. എന്നാല്‍ ഈ വിധി അട്ടിമറിച്ച് വീണ്ടും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി .ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയാണ് പിഎസ് സി പട്ടികയില്‍ ഉള്ളവര്‍.
2012ല്‍ ഡ്രൈവര്‍ തസ്തികയിലേക്ക് പരീക്ഷയെതിയവരുടെ റാങ്ക് ലിസ്റ്റ് 2016 ല്‍ അവസാനിച്ചു. എന്നാല്‍ ഈ പട്ടികയില്‍ ഉള്ളവര്‍ കോടതിയെ സമീപിച്ചപ്പോള്‍ 2455 ഒഴിവുകളുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പട്ടികയില്‍ നിന്ന് നിയമനം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ ഈ വിധി അട്ടിമറിച്ചാണ് കെഎസ്ആര്‍ടിസി വീണ്ടും ഈ ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.
Comments