ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. മണിമലയിലും എരുമേലി സൗത്തിലുമായി 2750 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 307 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്യും.

കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളിൽ തട്ടി വൈകിയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ദതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്.

Comments

COMMENTS

error: Content is protected !!