വാടക ചോദിച്ചതിന് പീഡിപ്പിച്ചെന്ന് പരാതി. വനിതാ എസ്.ഐക്ക് സസ്പെന്ഷന്
വനിതാ എസ്.ഐ യുവാവിനെതിരായി നൽകിയ പീഡന പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്.എക്ക് എതിരെ ഇതിനെ തുടർന്ന് വകുപ്പ് തല നടപടി എടുത്തു. ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖിന്റ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ നാലു മാസമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയില്‍ നിന്നുളള കെട്ടിട ഉടമയുടെ കുടുംബം എസ്.ഐക്ക് എതിരെ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും വനിതാ എസ് ഐ ഹാജരായില്ല.
പക്ഷെ പിന്നീട് വീട്ടുടമയുടെ മരുമകനെതിരേ പീഡനക്കുറ്റം ആരോപിച്ച് പരാതി നൽകി. പൊലീസ് ഈ കേസ് ഗൌരവമായിഅന്വേഷിക്കയും ചെയ്തു. പക്ഷെ പീഡന പരാതി വാടക കുടിശിക ചോദിച്ചതിലുളള വൈരാഗ്യം തീര്‍ക്കാന്‍ സുഗുണവല്ലി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി.
ഇതിൻ്റെ അടിസ്ഥാനത്തിൽ എസ്. ഐയെ സർവ്വീസിൽ നിന്നും സസ്പൻ്റ് ചെയ്തു.