LATEST
ഗ്രാമീണ ബാങ്കുകളിലെ നിയമന പരീക്ഷകള്‍ ഇനി മുതല്‍ മലയാളത്തിലും; പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗ്രാമീണ ബാങ്കുകളില്‍ നിയമനത്തിനുള്ള പരീക്ഷ ഇനി മുതല്‍ മലയാളത്തിലുമെഴുതാം. ഹിന്ദിക്കു ഇംഗ്ലീഷിനും പുറമെ 13 പ്രദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനുള്ള അവസരമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ബാങ്കുകളില്‍ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത് ഗുണകരമാകുമെന്ന നിരീക്ഷണാടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.
അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, തമിഴ്, തെലുങ്ക്, പഞ്ചാബി, ഒഡിയ, കൊങ്കിണി, മണിപ്പൂരി, ഉറുദ്ദു, മറാട്ടി, മലയാളം എന്നിവയാണ് പുതുതായി പരിഗണിക്കുന്ന ഭാഷകള്‍.
Comments