KERALA

ഡിണ്ടിഗലില്‍ ബസ് അപകടം; മലയാളി യുവഡോക്ടര്‍ മരിച്ചു

ചാലക്കുടി: ഡിണ്ടിഗലില്‍ തിങ്കളാഴ്ച്ച രാവിലെയുണ്ടായ ബസ് അപകടത്തില്‍ മലയാളി മരിച്ചു. ചാലക്കുടി സ്വദേശിനിയായ ഡീന്‍ മരിയയാണ് മരണപ്പെട്ടത്. മധുര മെഡിക്കല്‍ കോളേജിലെ എംഡി വിദ്യാര്‍ത്ഥിനിയാണ്.

 

ഇന്നലെ പുലര്‍ച്ചെ ഡിണ്ടിഗലിലെ ടോള്‍ പ്ലാസയ്ക്കടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ച് വീണാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്നും മധുരയ്ക്ക് പോകുകയായിരുന്ന എസ് പി എസ് ബസാണ് അപകടത്തില്‍പ്പെട്ടത്
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button