ഓണപ്പരീക്ഷ 16 മുതൽ 24 വരെ; 26ന് സ്‌കൂൾ അടക്കും

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഈ മാസം 16 മുതൽ 24 വരെ നടക്കും. ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തല പരീക്ഷകൾ ആഗസ്ത് 16 മുതലും എൽ.പി വിഭാഗം പരീക്ഷകൾ ആഗസ്ത് 19 മുതലും ആരംഭിച്ച് 24ന് അവസാനിക്കും. 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടക്കും. 26ന് സ്‌കൂളുകൾ അടച്ച് സെപ്തംബർ നാലിന് തുറക്കും. 

ദിവസ വേതനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കാൻ അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്ടർ അധ്യാപക സംഘടനകൾക്ക് ഉറപ്പ് നൽകി.

Comments

COMMENTS

error: Content is protected !!