KOYILANDILOCAL NEWS
ആനപ്പാറ ക്വാറി സമരം,രണ്ട് പേര്‍ക്ക് ജാമ്യം ലഭിച്ചു.
കൊയിലാണ്ടി: കീഴരിയൂര്‍ ആനപ്പാറ ക്വാറിക്കെതിരായി ജനകീയ സമര സമിതി നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത്, റിമാണ്ടിലായ രണ്ട് യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്റ്റ്രേട്ടാണ് ജാമ്യം അനുവദിച്ചത്. പൂവന്‍കണ്ടി ജിതേഷ്, കുപ്പേരികണ്ടി അഭിന്‍ദാസ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ക്വാറി ഉടമ നല്‍കിയ പരാതിയിലാണ് ഇരുവരെയും പോലീസ്അറസ്റ്റ് ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ പോലീസ് അറസ്റ്റ്‌ചെയ്തത്.
Comments