KOYILANDILOCAL NEWS
”മൂന്ന് കോടി” ഒബിസി വായ്പ വിതരണം ചെയ്തു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ് മുഖേന മൂന്ന് കോടി രൂപയുടെ ഒ.ബി.സി ലോൺ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവ്വഹിച്ചു. സി.ഡി.എസ് പ്രസിഡണ്ട് ടി കെ. പ്രനീത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമീണ ബാങ്ക് മാനേജർ ശ്രീ സതീശൻ ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് പി.വേണു, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീത കരോൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു മുതിര കണ്ടത്തിൽ സംസാരിച്ചു. അസി. സെക്രട്ടറി ബാബു ആരോത്ത് സ്വാഗതവും, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷമിത നന്ദിയും പറഞ്ഞു.
Comments