KOYILANDILOCAL NEWS
ജവഹർ പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര : ചങ്ങരോത്ത് മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ച ജവഹർ പാലിയേറ്റീവ് സൊസൈറ്റി വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും ഹോംകെയർ പരിപാലന പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ ചെയർമാൻ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു ആരോഗ്യ പ്രവർത്തകരായ ജോബി ജോർജ്, കരുണൻ കുറ്റ്യാടി എന്നിവർ ക്ലാസ് നയിച്ചു. കെ.ടി. രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ പി വിജയൻ, പ്രകാശൻ കന്നാട്ടി , സന്തോഷ് കോശി, ശൈലജ ചെറു വോട്ട് , അഷറഫ് മാളി കണ്ടി, ഇ.സി മിനി എന്നിവർ സംസാരിച്ചു.
Comments