ബൈപാസ് നിർമാണം; മരളൂർ പനച്ചിക്കുന്ന് നിവാസികൾ ആശങ്കയിൽ
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണം പുരോഗമിക്കുന്പോൾ മരളൂർ പനച്ചിക്കുന്ന് നിവാസികൾ ആശങ്കയിൽ. ഇതിന്റെ ഭാഗമായി കുടിവെള്ളം മുട്ടിപ്പോകുമോ എന്ന് നാട്ടുകാർ ഭയപ്പെടുന്നു.
പനച്ചിക്കുന്നിലെ അമ്പതോളം കുടുംബങ്ങളുടെ ആശ്രയമായ കിണർ പദ്ധതിയുടെ ഭാഗമായി മൂടാനാണ് സാധ്യത. കനാലിനു സമീപം 25 വർഷം മുമ്പ് നഗരസഭ കുഴിച്ച കിണറാണിത്. കനാലിനു മുകളിൽ അടിപ്പാത നിർമിച്ച് കിണർ സംരക്ഷിക്കണമെന്ന് മരളൂർ ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭ കൗൺസിലർ എൻ.ടി. രാജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, ഗിരീഷ് പുതുക്കുടി, സുകുമാരൻ കുനിയിൽ, എം.ടി. സന്തോഷ്, പി.ടി. ഷിജു, പി.കെ. സുനിൽ, പി.കെ. ഷിനു എന്നിവർ സംസാരിച്ചു.