കീഴരിയൂര്‍ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു
കീഴരിയൂര്‍ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഫെബ്രുവരി 25 ന് 11 മണിക്ക് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എന്‍.വൈ.എസ് ,എം.എസ്.സി യോഗ,എംഫില്‍ യോഗ ബിരുദമോ /ബി.എ.എം.എസ് ബിരുദത്തോടൊപ്പം അംഗീകൃത യോഗ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ / അംഗീകാരമുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ ഡിപ്ലോമ ഇന്‍ യോഗ കോഴ്സ് / യോഗ പിജി ഡിപ്ലോമ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പൂര്‍ത്തിയാക്കിയവര്‍.
ഇന്റര്‍വ്യൂവിന് ഹാജരാക്കുമ്പോള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റ്,എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്,തിരിച്ചറിയല്‍ രേഖകള്‍, മറ്റു ബിരുദങ്ങള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും സര്ച്ചിഫിക്കറ്റുകളുടെ പകര്‍പ്പും ഹാജരാക്കണം. പ്രായ പരിധി 40