KOYILANDILOCAL NEWS
കെ.റെയില്‍ വിരുദ്ധ ജാഥയ്ക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല സ്വീകരണം
കൊയിലാണ്ടി: ‘വിനാശകരമായ കെ.റെയില്‍ വേണ്ട,കേരളം മതി, എന്ന മുദ്രാവാക്യമുയര്‍ത്തി കെ.റെയില്‍-സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന സമര ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. സമിതി സംസ്ഥാന ചെയര്‍മാനും ജാഥാ ലീഡറുമായ എം പി ബാബുരാജ്, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍, വൈസ് ചെയര്‍മാന്‍ ടി ടി ഇസ്മയില്‍, മിനി കെ ഫിലിപ്പ്, മുരുകേഷ് നടയ്ക്കല്‍, സി കെ ശിവദാസന്‍,എം ഷാജര്‍ഖാന്‍, ശരണ്യാരാജ്, ഷൈല കെ ജോണ്‍ എന്നിവര്‍ സംസാരിച്ചു. കെ.റെയില്‍ പദ്ധതി കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രതിപാദിക്കുന്ന തെരുവ് നാടകവും അരങ്ങേറി.
Comments