CRIME
സിനിമായ സംവിധായകൻ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു;ലൈംഗിക പീഡന പരാതിയിലാണ് നടപടി
സിനിമായ സംവിധായകൻ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു.ചിത്രം പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കണ്ണൂരിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. കണ്ണൂരിലാണ് പടവെട്ടിന്റെ പ്രധാന ലൊക്കേഷൻ. ഇവിടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. ഇതേതുടർന്ന് തുടർചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.
Comments