ചേനായി കടവ് പാലം യാഥാർത്ഥ്യത്തിലേക്ക്
പേരാമ്പ്ര: ചേനായിക്കടവ് പാലം യാഥാർത്ഥ്യമാക്കാൻ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചു. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ അനുമതി നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. സ്ഥലം എം എൽ എ, ടി പി രാമകൃഷ്ണൻ മുൻകൈ എടുത്താണ് ഇത് പ്രാവർത്തികമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം എടവരാട് സ്കൂളിൽ വിളിച്ചു ചേർത്തു. യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ടി അഷ്റഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, ബാലൻ, ടി കെ കുഞ്ഞമ്മത് ഫൈസി, നറക്കമ്മൽ ശ്രീധരൻ, വാളാഞ്ഞി ഇബ്രായി, ആർ എം രവീന്ദ്രൻ, എൻ ശിവാനന്ദൻ, പി കെ സുരേഷ്, കെ വി കുഞ്ഞബ്ദുല്ല ഹാജി, കെ സി ജയകൃഷ്ണൻ, കുന്നത്ത് ഹമീദ് സംസാരിച്ചു. വി കെ പ്രമോദ് സ്വാഗതവും എൻ.പത്മജൻ നന്ദിയും പറഞ്ഞു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സി എം ബാബു ചെയർമാൻ, ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി വൈസ് ചെയർമാൻമാർ, വി കെ പ്രമോദ് ജ. കൺവീനർ, ടി കെ കുഞ്ഞമ്മത് ഫൈസി,
എൻ പത്മജൻ കൺവീനർമാർ,പി.ടി.അഷ്റഫ് ട്രഷററുമായി കമ്മറ്റി നിലവിൽ വന്നു.