LOCAL NEWS

കൈപ്രംകടവ് വലകെട്ട് കുറ്റ്യാടി റോഡിന് 12 കോടിയുടെ  അനുമതി

കുറ്റ്യാടി: കൈപ്രംകടവ് വലകെട്ട് കുറ്റ്യാടി റോഡിന് 12 കോടിയുടെ   അനുമതി ലഭിച്ചു. ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണിത്. കുറ്റ്യാടി പേരാമ്പ്ര തിരുവള്ളൂർ വടകര എന്നിവിടങ്ങളിലേയ്‌ക്ക്‌ എളുപ്പമെത്താൻ കഴിയുന്ന റോഡാണിത്‌.  വർഷങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് ഏറ്റെടുത്തെങ്കിലും വേണ്ടവിധം പുനരുദ്ധാരണ പ്രവൃത്തി നടത്താത്തതിനാൽ  റോഡ് ഗതാഗതയോഗ്യമല്ലാതായി. വേളം പഞ്ചായത്തിലെ പെരുവയൽ, 
ചോയിമഠം, കൂളിക്കുന്ന്, കുറിച്ചകം, വലകെട്ട്, ചെറുകുന്ന്, ശാന്തിനഗർ, പഴശ്ശി നഗർ,  ഊരത്ത്  പ്രദേശങ്ങളിലെ  ജനങ്ങളുടെ ആശ്രയമാണീ റോഡ്. ടെൻഡർ നടപടികൾ പൂർത്തിയായ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button