വില്ലേജ് ഓഫീസറുടെ സ്ഥലം മാറ്റം രാഷ്ട്രീയ പ്രേരിതം: എൻ ജി ഒ അസോസിയേഷൻ

പേരാമ്പ്ര: കായണ്ണ വില്ലേജ് ഓഫീസറും എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സി കെ സതീശനെ പുതുപ്പാടി വില്ലേജിലേക്ക് സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ പ്രദീപൻ ആരോപിച്ചു. എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഓഫീസിൽ ഒരു വർഷം പോലും തികയുന്നതിന് മുമ്പ് നടത്തിയ സ്ഥലം മാറ്റം അന്യായവും ചട്ടവിരുദ്ധവുമാണ്. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിജുകെ നായർ, കെ കെ പ്രമോദ് കുമാർ, കെ ദിനേശൻ, ബി എൻ ബൈജു, മുരളീധരൻ കന്മന, രഞ്ജിത്ത് ചേമ്പാല, കെ വി രവീന്ദ്രൻ, വി വിപീഷ്, കെ പ അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് കെ പി കൃഷ്ണൻ, സി സമീർ,യു എസ് വിഷാൽ, സജീവൻ പൊറ്റക്കാട്, കെ ആദർശ്, എം ടി ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!