KOYILANDILOCAL NEWS
കുടിവെളള വിതരണോദ്ഘാടനം ചെയ്തു
ജനകീയാസൂത്രണം 2021 – 22 പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ കുടിവെളള വിതരണോദ്ഘാടനം ചെയ്തു. നഗരസഭയിൽ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി സുധ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ, പി സിജീഷ്, ബാവ കൊന്നേക്കണ്ടി, സുബിഷ എന്നിവർ സംസാരിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപ പദ്ധതി വിഹിതം ഉൾപ്പെടുത്തിയാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്.
Comments