LOCAL NEWS
കായണ്ണയിൽ പുഴ സംരക്ഷണത്തിന് പുഴ നടത്തം
പേരാമ്പ്ര: ജലാശയങ്ങളെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി കായണ്ണ പഞ്ചായത്തിൽ പുഴനടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി ഉദ്ഘാടനം ചെയ്തു. കുറ്റിവയലിൽ നിന്നും ആരംഭിച്ച പുഴനടത്തം നാല് കിലോമീറ്റർ പിന്നിട്ട് കരുകുളം ബണ്ടിനടുത്ത് സമാപിച്ചു. പുഴയിൽ കെട്ടികിടക്കുന്ന മാലിന്യങ്ങളും ചളിയും ജനപങ്കാളിതത്തോടെ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാനാണ് യാത്ര സങ്കടിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമൻ കെ കെ നാരായണൻ, ക്ഷേമകാര്യ സമിതി ചെർപേഴ്സൺ കെ വി ബിനിഷ, ജയപ്രകാശ് കായണ്ണ, ഗീത വിരണപ്പുറത്ത്, തൊഴിലുറപ്പ് ഉദ്യോഗസ്ഥന്മാരായ ലാലു, ഹർഷ തുടങ്ങിയവർ നേതൃത്വം നൽകി.
Comments