‘ഖലന്‍’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഫിംഗര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പ്രവാസി എഴുത്തുകാരനായ ഫാറൂഖ് ഹമദാനിയുടെ ‘ഖലന്‍’ എന്ന ചെറു കഥാ സമാഹാരം പ്രകാശനം ചെയ്തു. കൊയിലാണ്ടി സി എച്ച് ഓഡിറ്റോറിയത്തില്‍ വടകര എം.പി. കെ മുരളീധരനാണ് പ്രകാശനം നിര്‍വ്വഹിച്ചത്. പ്രഭാഷകനും എഴുത്തുകാരനുമായ എന്‍ പി അബ്ദുസ്സമദ് പുസ്തകം ഏറ്റുവാങ്ങി. ഹുസ്സൈന്‍ ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ പി എസ് സി മെമ്പര്‍ ടി ടി ഇസ്മായില്‍, കെ പി സി സി സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, വി പി ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം , സി കെ വി യൂസുഫ്, അലി കൊയിലാണ്ടി, മഠത്തില്‍ അബ്ദുറഹിമാന്‍ ,അമേത്ത് കുഞ്ഞമ്മദ് സംസാരിച്ചു.ഫാറൂഖ് ഹമദാനി പുസ്തകം പരിചയപ്പെടുത്തി.

Comments

COMMENTS

error: Content is protected !!