KOYILANDILOCAL NEWS
കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മാഗസിന്‍ പ്രകാശനം ചെയ്തു
കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺലൈൻ പഠന കാലത്തും തുടർന്നും നടത്തിയ സർഗ്ഗ പ്രവർത്തനങ്ങളുടെ ആവിഷ്ക്കാരങ്ങൾ സമാഹരിച്ച് കയ്യെഴുത്ത് മാഗസിനുകൾ തയ്യാറാക്കി. യു പി വിഭാഗത്തിൽ ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’ എന്ന പേരിലും ഹൈസ്കൂൾ വിഭാഗത്തിൽ ‘വാക്കിലപ്പച്ച’ എന്ന പേരിലും രൂപപ്പെട്ട മാഗസിനുകൾ സ്കൂളിൽ സർഗ്ഗ വേദിയൊരുക്കി. പ്രധാനാധ്യാപിക പി സി ഗീത പ്രകാശനം ചെയ്തു. വിദ്യാരംഗം കൺവീനർ മാരായ സി രാജമണി, പ്രേമ കെ കെ എന്നിവരും ഗീത ടി ടി , രജിന ടി എൻ , രാമചന്ദ്രൻ വി എം , വിജയ സി കെ , ശ്രീനേഷ് എൻ, സ്റ്റാഫ് സെക്രട്ടറി സിന്ധു ബി, ചിത്രകലാധ്യാപകൻ റജികുമാർ കെ സ്റ്റുഡന്റ് എഡിറ്റർ മ്മാരായ അവന്തിക ബിജു , നിയ എ ആർ എന്നിവരും പങ്കെടുത്തു.
Comments