നിവേദനം നൽകി
കൊയിലാണ്ടി: ദേശീയ പാത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയിലെ ജനങ്ങൾക്കുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർമ്മ സമിതി കലക്ടർക്ക് നിവേദനം സമർപ്പിച്ചു. നഗരസഭയിലെ 14ാം വാർഡ് കൈക്കനാൽ വിഷയം, വിദ്യാർത്ഥികൾക്കും നാട്ടുകാരുടേയും പ്രധാന ആവശ്യമായ ബൈപ്പാസിന് അടിപ്പാത നിർമ്മിക്കൽ , ബൈപ്പാസ് നിർമ്മിക്കുമ്പോൾ രണ്ട്,12, 15,32 എന്നീ വാർഡുകളിലുണ്ടാവുന്ന കുടിവെള്ള പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനമാണ് സമർപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ,കർമ്മ സമിതി ചെയർമാൻ, കൺവീനർ, വാർഡ് രണ്ടിലെ ജനപ്രതിനിധി രാജീവൻ എന്നിവർ പങ്കെടുത്തു. നേഷണൽ ഹൈവേ അതോറിറ്റിയുടെ കോഴിക്കോട് ഓഫീസിൽ ജില്ലയുടെ ചുമതലയുള്ള ഓഫീസർക്കും നിവേദനം നൽകി. വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ജില്ലാ കളക്ടറും, എൻ എച്ച് എ അധികൃതരും ഉറപ്പ് നൽകിയതായും കൺവീനർ അറിയിച്ചു.