KOYILANDILOCAL NEWS
ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തില്‍ ഉൽസവത്തിന് കൊടിയേറി
കൊയിലാണ്ടി : പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറ മഹോൽസവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി ചാലോറ ഇല്ലം പുരുഷോത്തമൻ നമ്പൂതിരിയുടെയും, ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 23 ന് ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, 24 ന് ഉച്ചയ്ക്ക് 12.30ന് പൂക്കുട്ടിച്ചാത്തൻ വെള്ളാട്ട്, 5.30ന് ഭഗവതിക്ക് ഗുരുതി, 8 മണിക്ക് കരുവാളമ്മ തിറ, 9.30 ന് ചാമുണ്ഡി ഭഗവതി നട്ടത്തിറ, 10.30 ന് പര ദേവത നട്ട തിറ, 2 മണിക്ക് ചാമുണ്ഡി ഭഗവതി ‘ഭൈരവൻതിറ, കനലാട്ടം, 5 മണിക്ക് തനിയാടൻ തിറ ഉണ്ടാകും.
Comments