ഞങ്ങൾക്കും ചിലത് പറയാനുണ്ട്; വേനൽത്തുമ്പികൾ പറന്നെത്തുന്നു

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി ഏരിയാ വേനൽ തുമ്പി കലാജാഥ-ഞങ്ങൾക്കും ചിലത് പറയാനുണ്ട്-പര്യടനം ആരംഭിച്ചു. പുളിയഞ്ചേരി സ്കൂളിലെ പരിശീലനത്തിനു ശേഷം ചേമഞ്ചേരി മേഖലയിലെ കുനിക്കണ്ടി മുക്കിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് തുവ്വക്കോട് നോർത്തിൽ പരിപാടി അവതരിപ്പിച്ചു. വൈകുന്നേരം വെങ്ങളത്ത് ജാഥ സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി കെ വി സുരേന്ദ്രൻ ഉപഹാരങ്ങൾ നൽകി. ശനിയാഴ്ച രാവിലെ 10 മണി മുതൽ തിരുവങ്ങൂർ പൊയിൽക്കാവ് എന്നിവിടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ച ശേഷം വൈകീട്ട് അരങ്ങാടത്ത് സമാപിയ്ക്കും

Comments

COMMENTS

error: Content is protected !!