DISTRICT NEWS

സ്‌കൂള്‍ തലത്തിലെ സമാധാന അന്തരീക്ഷം ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുകൂടി കൂടി വ്യാപിപ്പിക്കും- ഗതാഗതമന്ത്രി

 

കോളേജ്തല വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ
ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ മേഖലയില്‍  മികച്ച സമാധാനാന്തരീക്ഷമാണ്  നിലനില്‍ക്കുന്നതെന്നും ഈ അന്തരീക്ഷം ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.  സ്‌കൂളുകള്‍ മികച്ച അധ്യാപക വിദ്യാര്‍ഥി സൗഹൃദം രൂപപ്പെടണം. ഇതിലൂടെ തിന്മകള്‍ക്കെതിരെ പൊരുതാനുള്ള ഒരു സാംസ്‌കാരിക മനസ്ഥിതി വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുമെന്നും  മന്ത്രി പറഞ്ഞു.നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉന്നത വിജയം നേടിയ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്‌കൂളിലെ  യൂ എസ് എസ് , എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും മന്ത്രി  നിര്‍വഹിച്ചു.നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂര്‍ ബിജു അധ്യക്ഷനായി. നന്മണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോഹരന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സി പ്രമീള, ഗ്രാമപഞ്ചായത്ത് മെമ്പര്‍ റസിയ ഇസ്മായില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്ദു പി, പി ടി എ പ്രസിഡണ്ട് വി വിജയന്‍,എം  പിടിഎ പ്രസിഡണ്ട് ദിവ്യ.  പി ടി എ വൈസ് പ്രസിഡണ്ട് ടി എം സുരേഷ്, വിജയോത്സവം കണ്‍വീനര്‍ വിനോദന്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ സിദ്ദീഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേന്ദ്രനാഥ് നന്ദിയും പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button