ദേശീയ പാതയില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്ക്


കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂര്‍ വെറ്റിലപ്പാറയില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്ക്. പരിക്കേറ്റ നാല് പേരെ മെഡിക്കല്‍ കോളെജിലും, രണ്ട് പേരെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം മലപ്പട്ടം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇന്നു കാലത്ത് ഏഴ് മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തെക്ക് പോകുകയായിരുന്ന പിക്കപ്പും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Comments

COMMENTS

error: Content is protected !!