ടി എൻ ജ്യോതിഷിന്റെ ചിത്ര പ്രദർശനം – വൈറ്റ് ഷേഡോസ് – മാർച്ച് ഒമ്പതു മുതൽ ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ
കൊയിലാണ്ടി: ടി എൻ ജ്യോതിഷിന്റെ ചിത്ര പ്രദർശനം – വൈറ്റ് ഷേഡോസ് – ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ നാളെ (ശനി) കാലത്ത് 10 മണിക്ക് കവിയും എഴുത്തുകാരനുമായ മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്യും. യു കെ രാഘവൻ തുടങ്ങി ധാരാളം ചിത്രകാരന്മാരും ആസ്വാദകരും പരിപാടിയിൽ പങ്കെടുക്കും.
ഉപജീവനത്തിനായി ബേക്കറി തൊഴിൽ ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് ജ്യോതിഷ്. നടുവത്തൂർ കലാലയത്തിൽ ആറ് മാസക്കാലം പരിചയിച്ചതല്ലാതെ, ഔപചാരികമായി ചിത്രകല പഠിച്ചിട്ടൊന്നുമില്ല. എങ്കിലും ജ്യോതിഷ് വരച്ചു കൊണ്ടിരിക്കുകയാണ്. ഒഴിവു സമയങ്ങളിലും ബേക്കറി ജോലിയുടെ മടുപ്പിനിടയിലുമൊക്കെ വരച്ചു കൊണ്ടിരിക്കുക, എന്നതാണ് ജ്യോതിഷിനെ ജീവിപ്പിച്ചു കൊണ്ടിരിക്കുന്ന സർഗ്ഗ പ്രവർത്തനം. താൻ കാണുന്ന പ്രകൃതിയിൽ ചിന്തയുടെ കറുപ്പും വെളുപ്പും നിറങ്ങളിൽ കോറി വരക്കുന്നതാണ് ജോതിഷിന്റെ രചനാരീതി.
പേപ്പർ പ്രതലത്തിൽ പെൻഡ്രോയിംഗ് ആയി ചെയ്ത 16 ചിത്രങ്ങളാണ് പ്രദർശനത്തിന്നുള്ളത്. ശനിയാഴ്ച മുതൽ 10 ദിവസം ശ്രദ്ധ ആർട് ഗ്യാലറിയിൽ ചിത്രങ്ങൾ കാണാനവസരമുണ്ടാകും. സായി പ്രസാദ് ചിത്രകൂടമാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്.